Posts

Showing posts from November, 2022

Cntrl+Alt+Dlt =🤔

Image
                "Control Yourself..                 Alter your Thoughts...                 Delete Negativity."                                 -Have a nice day✨️❤️

നേർവഴിചിന്തകൾ✨️❤️

 മറ്റുള്ളവരോട് പോസിറ്റീവ് ആയി സംസാരിയ്ക്കാൻ നിനക്കു കഴിയുന്നുണ്ടോ..?    ഇല്ലെങ്കിൽ ഇനിയതിനു പരിശ്രമിയ്ക്കണം. ഏതൊരു പ്രതിസന്ധിയിലും നിന്നോട് സംസാരിച്ചാൽ ആശ്വാസം ലഭിയ്ക്കുമെന്ന ചിന്ത മറ്റൊരാളിൽ ഉണ്ടാക്കിയെടുക്കുക എന്നത് എത്ര മനോഹരമായിരിയ്ക്കും.                               ✨️❤️✨️

നേർവഴിചിന്തകൾ✨️❤️

നിന്നെക്കുറിച്ചാണോ മറ്റുള്ളവരെക്കുറിച്ചാണോ നീ കൂടുതൽ ചിന്തിയ്ക്കുന്നത്?    നിന്നെക്കുറിച്ചു മാത്രമാണെങ്കിൽ അത് സ്വാർത്ഥമാണ്... മറ്റുള്ളവരെകുറിച്ച് മാത്രമാണെങ്കിൽ നീ ജീവിയ്ക്കാൻ മറന്നുപോകും.     നിന്നോടൊപ്പം നിന്റെ ചിന്തകളിൽ മറ്റുള്ളവരെ കൂടി ചേർത്തു നിർത്താൻ നിനക്ക് സാധിക്കട്ടെ...അപ്പോൾ അപരനെ കരുതുവാനുള്ള ചിന്ത നിന്റെ ജീവിതത്തെ കൂടുതൽ ശ്രേഷ്ഠമാക്കും.                            ✨️❤️✨️  

നേർവഴിചിന്തകൾ✨️❤️

മറ്റുള്ളവരെ ചിരിയ്പ്പിക്കണം... മറ്റൊരു ജീവിതത്തിന് സന്തോഷം കൊടുക്കാൻ കഴിയുന്നതിലും വലിയൊരു ഭാഗ്യം ഇല്ലല്ലോ...ഭാഗ്യത്തെക്കാളുമുപരി മറ്റുള്ളവരിലേക്ക് സന്തോഷം പകരുന്നത് ദൈവഹിതം എന്ന് മനസ്സിലാക്കണം...ഓരോ ചിരിയുടെ പിന്നിലും മനസ്സിൽ നിന്ന് നാം അറിയാതെ അലിഞ്ഞു മാറുന്ന വേദനയുടെ കണികകൾ ഉണ്ട്. ചിരി പടർത്താൻ നീ നിന്നിലെ നന്മയെ രൂപപ്പെടുത്തുക...                             ✨️❤️✨️

നേർവഴിചിന്തകൾ✨️❤️

 വലിയ ലോകത്തെ ചെറിയ മനുഷ്യരാണ് നമ്മൾ...       ആ ചെറിയ മനുഷ്യ ശരീരത്തിലെ കുഞ്ഞു ഹൃദയത്തിൽ സന്തോഷങ്ങളുടെയും നൊമ്പരങ്ങളുടെയും ഒരുപാട് ഓർമ്മകളുണ്ടാവും.        എല്ലാം ഓർമ്മകളായി പോകുന്നതാണ് നല്ലത്... ഒപ്പം,ഒരു ചെറുപുഞ്ചിരിയ്ക്ക് മറ്റൊരു പുഞ്ചിരി നൽകി  നടന്നു നീങ്ങുന്നതും...                          ✨️❤️✨️

നേർവഴിചിന്തകൾ✨️❤️

 എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താനാകില്ല. എങ്കിലും നിന്റെ പരിധികളിൽ നിന്നും എല്ലാവർക്കും സന്തോഷം നൽകാൻ നീ ശ്രമിയ്ക്കണം.      അപ്പോഴൊരുപക്ഷേ, ചുറ്റുമുള്ളവർ നിന്നിലെ നിന്നെ കണ്ടെന്നു വരില്ല... എങ്കിലും നീ അവരെ ചേർത്തുനിർത്തണം.                              ✨️❤️✨️

നേർവഴിചിന്തകൾ✨️❤️

 അപ്രതീക്ഷിതമായ യാത്രകൾ സംഭവിക്കുമ്പോഴാണ് ജീവിതത്തിൽ പുതിയ അദ്ധ്യായങ്ങൾ ആരംഭിക്കുന്നത്. ചിലത് മറക്കാൻ പറ്റാത്ത അനുഭവങ്ങളായേക്കാം... അതെന്തുതന്നെയായാലും പോസിറ്റീവ് ആയി തന്നെ ജീവിതത്തെ മുന്നോട്ടു  കൊണ്ട് പോകണം...                                ✨️❤️✨️       

നേർവഴിചിന്തകൾ✨️❤️

 എല്ലാ അർത്ഥത്തിലും  അനുഭവങ്ങളാണ് നമ്മുടെ ഏറ്റവും വലിയ മുതൽക്കൂട്ട്.   ആദ്യം നമ്മെ പരീക്ഷിക്കും,പിന്നെ നമ്മെ പഠിപ്പിക്കും..     ഒരുപാട് അനുഭവങ്ങളുടെ നടുവിൽ ജീവിക്കാൻ ഒരു പ്രത്യേക സുഖമല്ലേ.....                             ✨️❤️✨️              

നേർവഴിചിന്തകൾ✨️❤️

നിന്നിൽ നിന്നൂർന്നിറങ്ങുന്ന വാക്കുകളും.... വരികളും മറ്റൊരാൾക്ക് കണ്ണീർ പടർത്താൻ കാരണമാകുന്നുവെങ്കിൽ അവിടെ സൗഹൃദം ഇല്ല എന്നുതന്നെ പറയാം... സൂക്ഷിക്കുക നാവിനെയും മനസ്സിനെയും നിന്നിൽ അർപ്പിക്കുന്ന സൗഹൃദങ്ങളെയും....                            ✨️❤️✨️

നേർവഴിചിന്തകൾ✨️❤️

പക വീട്ടേണ്ടത് പകരം ചോദിച്ചു കൊണ്ടല്ല. സ്വയം ഉയിർത്തെഴുന്നേറ്റു കൊണ്ടാകണം. കാലം കൊടുക്കുന്ന മറുപടിയേക്കാൾ വലുതാകില്ല ഒരു പകരം വീട്ടലും. സ്വയം രൂപാന്തരപ്പെടാനുള്ള മനസ്സാന്നിധ്യവും ഊർജ്ജസംഭരണശേഷിയും കൊണ്ട് ഉയർത്തെഴുന്നേൽക്കാനുള്ള ആർജ്ജവമാണ് നമുക്ക് ഉണ്ടാവേണ്ടത്.                             ✨️❤️✨️

നേർവഴിചിന്തകൾ✨️❤️

നിന്റെ മനസാക്ഷിയുടെ ശരികളെ നീ പരിഗണിയ്ക്കണം. അതു നല്ലതാണെന്നു നിനക്കു ബോധ്യമുണ്ടെങ്കിൽ അങ്ങനെ തന്നെ തുടരണം...       നന്മരം ആവാനുള്ള ശ്രമമാണെന്ന അടക്കം പറച്ചിലുകൾ കേട്ടേയ്ക്കാം.      പറഞ്ഞോട്ടെ....നിനക്കു നിന്നെ അറിയാലോ...               "അത് മതി....."                            ✨️❤️✨️

നേർവഴിചിന്തകൾ ✨️❤️

 ഒത്തിരി സുഹൃത്തുക്കളുണ്ട്, ബന്ധുബലമു. ഒത്തിരി കരുത്തുമുണ്ട്. എന്നിട്ടും നിസ്സഹായത തോന്നുന്ന ചിലനിമിഷങ്ങൾ !     അത്തരം നിമിഷങ്ങളിൽ ആ പരംപൊരുൾ  മാത്രമേയുണ്ടാവൂ ചാരെ.....!                             ✨️❤️✨️              

നേർവഴിചിന്തകൾ✨️❤️

 നാം അഭ്യസിച്ച ഓരോ അറിവും നമ്മെ ലാളിത്യത്തിൽ നിന്നും ലാളിത്യത്തിലേക്ക് നയിച്ച്‌ ഈ ഭൂമിയിലെ ഏറ്റവും വിനയമുള്ള മനുഷ്യനായി സ്വയം അനുഭവപ്പെടണം....    നമ്മുടെ അറിവ്‌ മറ്റുള്ളവരുടെ കണ്ണീരൊപ്പാനുള്ള തൂവാലയാവണം, വലിയവനെന്ന ഭാവം അത് നമ്മിൽ ഉണ്ടാക്കരുത്.                            ✨️❤️✨️

നേർവഴിചിന്തകൾ✨️❤️

അറിവ്‌.....,മനുഷ്യന്റെസഞ്ചാരവഴിയിൽ അന്ധകാരത്തിൽനിന്നു പ്രകാശം പരത്തുന്ന തെരുവ് വിളക്കുപോലെയാണ്.         അത് കൃത്യമായ ദിശ നൽകി മനുഷ്യരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു.       നിന്റെ ലക്ഷ്യസ്ഥാനത്തെത്തുവാൻ നിനക്കും അറിവ് വേണ്ടേ...?     അങ്ങനെയെങ്കിൽ ആവോളം അതിനെ നുകരാൻ നീ ഇറങ്ങിക്കോളൂ...                            ✨️❤️✨️

നേർവഴിചിന്തകൾ✨️❤️

മനസ്സിൽ പകയും വിദ്വേഷവും കൊണ്ടുനടക്കുന്നവരെ ഒന്ന് ശ്രദ്ധിച്ചു നോക്കുക.       അവരുടെ മുഖത്ത് സമാധാനമോ സന്തോഷമോ  കാണാനാകില്ല.... ഒരുതരം അസ്വസ്ഥതകളല്ലാതെ....       " നമുക്ക് സ്നേഹിക്കാം....സ്നേഹം പടർത്താം..."                            ✨️❤️✨️

നേർവഴിചിന്തകൾ✨️❤️

  നിങ്ങളുടെ ഉള്ളിൽ ആരും കാണാതെ കാത്തു സൂക്ഷിക്കുന്ന ചില സ്വപ്‌നങ്ങളും.... *   * അവയ്ക്കു  ആർജവവും ഉണ്ടെങ്കിൽ കുഴിച്ചുമൂടപ്പെട്ടവ പോലും വിത്തുകളാകും... *   * മുളച്ചുപൊങ്ങും.. ഫലങ്ങൾ കായ്‌ക്കും... * * അന്ന് നിങ്ങളെ വലിച്ചെറിഞ്ഞവരാകും വിളവെടുക്കാൻ ആദ്യമെത്തുക...! *                           ✨️❤️✨️ *

നേർവഴിചിന്തകൾ ✨️❤️

  * നിന്നിൽ കുറ്റം മാത്രം കണ്ടെത്തുന്നവരെയും, നിനക്കെതിരെ അപവാദം പറയുന്നവരേയും അവരുടെ വഴിക്ക് വിട്ടേക്കുക.നിനക്ക് ചെയ്യാനുള്ളത് ആത്മാർത്ഥമായി ചെയ്തു കാണിക്കുക. ആരിൽ നിന്നും തിരികെ ഒന്നും പ്രതീക്ഷിക്കാതെ തന്നെ. *                                 ✨️❤️ *

നേർവഴിചിന്തകൾ

ഒത്തിരിപേർ നിന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്...ഒത്തിരിപ്പേർ നിനക്ക് ശുഭാശംസകൾ  നേരുന്നുണ്ട്...കൂടെ നിന്റെ അപ്പനും അമ്മയും നിനക്കുവേണ്ടി കണ്ണുനീരോടെ പ്രാർത്ഥിക്കുന്നുമുണ്ട്...     എന്നാൽ നിന്റെ വിധി നീ  നേരിടേണ്ടത് ഒറ്റയ്ക്കാണ്.     അവിടെ നിന്നെ പ്രോത്സാഹിപ്പിക്കേണ്ടതും,ആശംസകൾ നേരേണ്ടതും,പ്രാർത്ഥിക്കേണ്ടതും നിനക്കു വേണ്ടി നീ തന്നെയാണ്.       

ജയ ജയ സീനിയേഴ്സ് ഹേ... 😍

Image
       ഫ്രഷേഴ്‌സ് ഡേ വേണമെന്ന മോഹവുമായി തെയോഫിലോസിന്റെ കവാടവും കടന്ന്... ഷീലയും പ്രേംനസീറുമൊക്കെയായി ഞങ്ങൾ വന്നെത്തിയത്, "ന്നാ താൻ ഫ്രഷേഴ്‌സ് കൊട്" എന്നും പറഞ്ഞു നിൽക്കുന്ന സീനിയർ സിംഹങ്ങളുടെ മടയിൽ....ജീവിതത്തിലാദ്യ മായി മനസ്സറിഞ്ഞു കിട്ടിയ അവസരം.....പുതിയ കളികൾ പഠിപ്പിയ്ക്കാൻ ചേട്ടന്മാരും ചേച്ചിമാരും രണ്ടും കല്പിച്ചിറങ്ങിയപ്പോൾ....മുന്നും പിന്നും നോക്കാതെ ഞങ്ങളും ചാടിയിറങ്ങി.ഇതിനെല്ലാം സാക്ഷിയായി ഞങ്ങളുടെ പ്രിയപ്പെട്ട ബെന്ഡിക്ട് സാറും അധ്യാപകരും....മുൻനിരയിലിരുന്ന് അവരുടെ ആവേശത്തോടെയുള്ള കൈയ്യടിയും, ചുണ്ടിൽ ഞങ്ങൾക്കായി കാത്തുവച്ചിരിയ്ക്കുന്ന പുഞ്ചിരിയും. അതു മാത്രം മതിയല്ലോ..... ആവേശതിരി കൊളുത്തപ്പെടാൻ... പിന്നെയങ്ങോട്ട് തട്ടുപൊളിപ്പൻ നാടകവേദികളിൽ അരങ്ങേറുന്നതിനേക്കാൾ മികച്ച പ്രകടനങ്ങളുമായി സീനിയേർസും... ജൂനിയേർസും ആറാടുകയായിരുന്നു. എത്രയായാലും... തങ്ങൾക്ക് ലഭിയ്ക്കാത്തൊരനുഭവം... സന്തോഷം... ഒക്കെയും ഞങ്ങൾ ജൂനിയേഴ്‌സിനു വർണ്ണപ്പകിട്ടോടെ നൽകണമെന്നാഗ്രഹിച്ച ഞങ്ങളുടെ പ്രിയപ്പെട്ട സഹോ -സിന്റെ ആ മനസ്സുണ്ടല്ലോ......അതിന് ഞങ്ങളുടെ ഹൃദയത്തിന്റെ വടക്കുകിഴക്കേ അറ്റത്തുനിന്നുള്ള ഒരായിരം

നേർവഴിചിന്തകൾ✨️❤️

 വെറുപ്പിനെ വെറുപ്പ്‌ കൊണ്ട് നേരിട്ടാൽ വലിയ പാപമായിതീരും. എന്നാൽ സ്നേഹം കൊണ്ട് നേരിട്ടാലോ വലിയ പുണ്യമാകുകയും ചെയ്യും.    നിന്നെ വെറുക്കുന്നവരെ സ്നേഹപൂർവ്വം നേരിട്ടു നോക്കിയേ.... എന്നിട്ടുമവർ നിന്നെ ശത്രുഭാഗത്തു കാണുകയാണെങ്കിൽ ഒന്നുറപ്പിയ്ക്കാം... അതവരുടെ അഭിനയമാണ്.. എന്തിന്റെയൊക്കെയോ പേരിൽ നിന്നോടുള്ള അസൂയ മറയ്ക്കാൻ കാട്ടുന്ന വ്യഗ്രതയാണാ വെറുപ്പ്....                             ✨️❤️✨️

Capacity buiding

 Capacity Building proramme held at MTTC on 9 th November 2022 under the guidance of Dr. Ancy. Our Chief guest is Mr. Manoj. C, was a famousSkill trainer and motivational teacher. He begins the class by giving us an activity through as the question- what we are expecting from him? We give different answers like entertainment, fun, motivation, experience etc. From that questions he started to interact with us.

പുലരി 🌸

 നീലനിലാവിന്റെ പറുദീസയിൽ നിദ്രപുൽകിയ നേരത്തിൽ  കിനാവിന്റെ വെള്ളിത്തേരിറങ്ങി വന്നു... മഞ്ഞുതൂളികൾ ഒഴുകിനടക്കുന്നയാ  വീഥികളിലൂടെ ദിശയറിയാതെ  യാത്ര തുടങ്ങി. കാണാകാഴ്ചകളുടെ  മായാലോകത്തിൽ കുതിച്ചു- പാഞ്ഞൊരു നേരത്തിൽ  മഴിച്ചുനോക്കുന്ന മിഴകളെ കണ്ടു പകച്ചുപോയിരുന്നു. മഞ്ഞിന്റെനിറമുള്ള മേലാടകൊണ്ടു മേലാകെമൂടിയ മാലാഖപെണ്ണ്  പിന്നെയും പിന്നെയും മിന്നിമാഞ്ഞു; മിന്നായം പോലെ മുന്നിലെത്തിയ  മിന്നാമിന്നിക്കൂട്ടമവളുടെ  പൊന്നായ മുഖമൊന്നു കാട്ടിത്തന്നു.  മിന്നാമിന്നിക്ക് നന്ദിപറഞ്ഞു  പുഞ്ചിരിച്ചൊന്നു തിരഞ്ഞപ്പോളാണ് ഇടിമിന്നല് പോലെ അലാറം മുഴങ്ങിയത്.  മിന്നിവന്നൊരാ അലാറശബ്ദത്തിൽ  ഞെട്ടിയുണർന്നെന്റെ മുന്നിലും പിന്നിലും പുലരി തെളിഞ്ഞു തുടങ്ങിയിരുന്നു .... 🌸♥️🍃

International Chess Tournament

  An intramural chess tournament was held on November 4, 2022, organised by the department of physical education in association with IQAC Mar Theophilus Training College. The event was inaugurated by the principal, K.Y. Benedict, sir.