ജയ ജയ സീനിയേഴ്സ് ഹേ... 😍
ഫ്രഷേഴ്‌സ് ഡേ വേണമെന്ന മോഹവുമായി തെയോഫിലോസിന്റെ കവാടവും കടന്ന്... ഷീലയും പ്രേംനസീറുമൊക്കെയായി ഞങ്ങൾ വന്നെത്തിയത്, "ന്നാ താൻ ഫ്രഷേഴ്‌സ് കൊട്" എന്നും പറഞ്ഞു നിൽക്കുന്ന സീനിയർ സിംഹങ്ങളുടെ മടയിൽ....ജീവിതത്തിലാദ്യ മായി മനസ്സറിഞ്ഞു കിട്ടിയ അവസരം.....പുതിയ കളികൾ പഠിപ്പിയ്ക്കാൻ ചേട്ടന്മാരും ചേച്ചിമാരും രണ്ടും കല്പിച്ചിറങ്ങിയപ്പോൾ....മുന്നും പിന്നും നോക്കാതെ ഞങ്ങളും ചാടിയിറങ്ങി.ഇതിനെല്ലാം സാക്ഷിയായി ഞങ്ങളുടെ പ്രിയപ്പെട്ട ബെന്ഡിക്ട് സാറും അധ്യാപകരും....മുൻനിരയിലിരുന്ന് അവരുടെ ആവേശത്തോടെയുള്ള കൈയ്യടിയും, ചുണ്ടിൽ ഞങ്ങൾക്കായി കാത്തുവച്ചിരിയ്ക്കുന്ന പുഞ്ചിരിയും. അതു മാത്രം മതിയല്ലോ..... ആവേശതിരി കൊളുത്തപ്പെടാൻ... പിന്നെയങ്ങോട്ട് തട്ടുപൊളിപ്പൻ നാടകവേദികളിൽ അരങ്ങേറുന്നതിനേക്കാൾ മികച്ച പ്രകടനങ്ങളുമായി സീനിയേർസും... ജൂനിയേർസും ആറാടുകയായിരുന്നു.
എത്രയായാലും... തങ്ങൾക്ക് ലഭിയ്ക്കാത്തൊരനുഭവം... സന്തോഷം... ഒക്കെയും ഞങ്ങൾ ജൂനിയേഴ്‌സിനു വർണ്ണപ്പകിട്ടോടെ നൽകണമെന്നാഗ്രഹിച്ച ഞങ്ങളുടെ പ്രിയപ്പെട്ട സഹോ -സിന്റെ ആ മനസ്സുണ്ടല്ലോ......അതിന് ഞങ്ങളുടെ ഹൃദയത്തിന്റെ വടക്കുകിഴക്കേ അറ്റത്തുനിന്നുള്ള ഒരായിരം നന്ദിയും... ആശംസകളും. 🙏🏻😍

Comments
Post a Comment