പുലരി 🌸
നീലനിലാവിന്റെ പറുദീസയിൽ
നിദ്രപുൽകിയ നേരത്തിൽ
കിനാവിന്റെ വെള്ളിത്തേരിറങ്ങി
വന്നു...
മഞ്ഞുതൂളികൾ ഒഴുകിനടക്കുന്നയാ
വീഥികളിലൂടെ ദിശയറിയാതെ
യാത്ര തുടങ്ങി.
കാണാകാഴ്ചകളുടെ
മായാലോകത്തിൽ കുതിച്ചു-
പാഞ്ഞൊരു നേരത്തിൽ
മഴിച്ചുനോക്കുന്ന മിഴകളെ കണ്ടു
പകച്ചുപോയിരുന്നു.
മഞ്ഞിന്റെനിറമുള്ള മേലാടകൊണ്ടു
മേലാകെമൂടിയ മാലാഖപെണ്ണ്
പിന്നെയും പിന്നെയും മിന്നിമാഞ്ഞു;
മിന്നായം പോലെ മുന്നിലെത്തിയ
മിന്നാമിന്നിക്കൂട്ടമവളുടെ
പൊന്നായ മുഖമൊന്നു കാട്ടിത്തന്നു.
മിന്നാമിന്നിക്ക് നന്ദിപറഞ്ഞു
പുഞ്ചിരിച്ചൊന്നു തിരഞ്ഞപ്പോളാണ്
ഇടിമിന്നല് പോലെ അലാറം മുഴങ്ങിയത്.
മിന്നിവന്നൊരാ അലാറശബ്ദത്തിൽ
ഞെട്ടിയുണർന്നെന്റെ മുന്നിലും
പിന്നിലും പുലരി തെളിഞ്ഞു തുടങ്ങിയിരുന്നു .... 🌸♥️🍃
Comments
Post a Comment