മറ്റുള്ളവരോട് പോസിറ്റീവ് ആയി സംസാരിയ്ക്കാൻ നിനക്കു കഴിയുന്നുണ്ടോ..? ഇല്ലെങ്കിൽ ഇനിയതിനു പരിശ്രമിയ്ക്കണം. ഏതൊരു പ്രതിസന്ധിയിലും നിന്നോട് സംസാരിച്ചാൽ ആശ്വാസം ലഭിയ്ക്കുമെന്ന ചിന്ത മറ്റൊരാളിൽ ഉണ്ടാക്കിയെടുക്കുക എന്നത് എത്ര മനോഹരമായിരിയ്ക്കും. ✨️❤️✨️
നിന്നെക്കുറിച്ചാണോ മറ്റുള്ളവരെക്കുറിച്ചാണോ നീ കൂടുതൽ ചിന്തിയ്ക്കുന്നത്? നിന്നെക്കുറിച്ചു മാത്രമാണെങ്കിൽ അത് സ്വാർത്ഥമാണ്... മറ്റുള്ളവരെകുറിച്ച് മാത്രമാണെങ്കിൽ നീ ജീവിയ്ക്കാൻ മറന്നുപോകും. നിന്നോടൊപ്പം നിന്റെ ചിന്തകളിൽ മറ്റുള്ളവരെ കൂടി ചേർത്തു നിർത്താൻ നിനക്ക് സാധിക്കട്ടെ...അപ്പോൾ അപരനെ കരുതുവാനുള്ള ചിന്ത നിന്റെ ജീവിതത്തെ കൂടുതൽ ശ്രേഷ്ഠമാക്കും. ✨️❤️✨️
മറ്റുള്ളവരെ ചിരിയ്പ്പിക്കണം... മറ്റൊരു ജീവിതത്തിന് സന്തോഷം കൊടുക്കാൻ കഴിയുന്നതിലും വലിയൊരു ഭാഗ്യം ഇല്ലല്ലോ...ഭാഗ്യത്തെക്കാളുമുപരി മറ്റുള്ളവരിലേക്ക് സന്തോഷം പകരുന്നത് ദൈവഹിതം എന്ന് മനസ്സിലാക്കണം...ഓരോ ചിരിയുടെ പിന്നിലും മനസ്സിൽ നിന്ന് നാം അറിയാതെ അലിഞ്ഞു മാറുന്ന വേദനയുടെ കണികകൾ ഉണ്ട്. ചിരി പടർത്താൻ നീ നിന്നിലെ നന്മയെ രൂപപ്പെടുത്തുക... ✨️❤️✨️
വലിയ ലോകത്തെ ചെറിയ മനുഷ്യരാണ് നമ്മൾ... ആ ചെറിയ മനുഷ്യ ശരീരത്തിലെ കുഞ്ഞു ഹൃദയത്തിൽ സന്തോഷങ്ങളുടെയും നൊമ്പരങ്ങളുടെയും ഒരുപാട് ഓർമ്മകളുണ്ടാവും. എല്ലാം ഓർമ്മകളായി പോകുന്നതാണ് നല്ലത്... ഒപ്പം,ഒരു ചെറുപുഞ്ചിരിയ്ക്ക് മറ്റൊരു പുഞ്ചിരി നൽകി നടന്നു നീങ്ങുന്നതും... ✨️❤️✨️
എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താനാകില്ല. എങ്കിലും നിന്റെ പരിധികളിൽ നിന്നും എല്ലാവർക്കും സന്തോഷം നൽകാൻ നീ ശ്രമിയ്ക്കണം. അപ്പോഴൊരുപക്ഷേ, ചുറ്റുമുള്ളവർ നിന്നിലെ നിന്നെ കണ്ടെന്നു വരില്ല... എങ്കിലും നീ അവരെ ചേർത്തുനിർത്തണം. ✨️❤️✨️
അപ്രതീക്ഷിതമായ യാത്രകൾ സംഭവിക്കുമ്പോഴാണ് ജീവിതത്തിൽ പുതിയ അദ്ധ്യായങ്ങൾ ആരംഭിക്കുന്നത്. ചിലത് മറക്കാൻ പറ്റാത്ത അനുഭവങ്ങളായേക്കാം... അതെന്തുതന്നെയായാലും പോസിറ്റീവ് ആയി തന്നെ ജീവിതത്തെ മുന്നോട്ടു കൊണ്ട് പോകണം... ✨️❤️✨️