Posts

ശുഭദിനം❣️

Image
      'ഞാൻ പറയുന്നത് ശരിയായിരിക്കുമോ?' എന്ന ചിന്തയാണ് പലപ്പോഴും നിന്റെ വായ് മൂടിക്കെട്ടുന്നത്.     തെറ്റോ, ശരിയോ.... പക്ഷേ, അത് പറയുവാനുള്ള ധൈര്യം നിനക്കുണ്ടായാൽ നിന്റെ ചിന്തകൾ ഒരുപക്ഷേ, ചിറകുവിടർത്തി പറന്നുയർന്നെന്നു വരാം.     അങ്ങനെ പാറിപറക്കുവാനുള്ള വാക്കുകൾ അനുയോജ്യമായ സമയത്തുച്ചരിക്കുവാൻ നിനക്കാകട്ടെ.                               ❤‍🔥

ശുഭദിനം❣️

 ഇന്നലെ കഴിഞ്ഞതല്ലേ അത്...!! സംഭവിച്ചു കഴിഞ്ഞത്...       ഇനി തിരുത്താൻ പറ്റാത്തത്....!  പിന്നെന്തിനാണ് ഇനിയും അത് പറഞ്ഞൊരു വിഷമം... വീണ്ടുമത് ചിന്തിച്ച്  നഷ്ടപ്പെടുത്തുന്നത് ഇന്നത്തെയും നാളത്തെയും നല്ല സന്തോഷനിമിഷങ്ങളെയല്ലേ?  ഇന്നിന്റെ സന്തോഷങ്ങളെ ഇന്നലെകളെയോർത്തു കളയരുത്. കഴിഞ്ഞുപോയതിൽ നിന്നും പാഠങ്ങൾ  പഠിക്കുകയാണ് വേണ്ടത്...            ❤‍🔥 *ശുഭദിനം*🙏🏻

ശുഭദിനം❣️

     ഏത് അഭിപ്രായവും മുറുകെ പിടിക്കാം പക്ഷേ വസ്തുതകൾ മറക്കാൻ പാടില്ല... കാരണം, ബുദ്ധിയല്ല വെറും തോന്നലുകളാണ് അഭിപ്രായങ്ങളുടെ ഉറവിടം.   അങ്ങനെയെങ്കിൽ നിന്റെ അഭിപ്രായങ്ങൾ എപ്പോഴും ശരിയായിരിക്കുക തന്നെ വേണമെന്ന് ശഠിക്കാനാകില്ലല്ലോ...!                         ❤‍🔥

ശുഭദിനം❣️

 വിലയിരുത്തലുകൾ നല്ലതാണ്. പക്ഷേ,"എനിക്ക് എല്ലാം അറിയാം" എന്ന ഭാവത്തിലുള്ള വിലയിരുത്തലുകൾ ചിലപ്പോൾ നിന്നെ പരിഹാസ്യനാക്കും.      "അറിവുണ്ടെന്ന് നടക്കുന്നതിലല്ല...എനിക്കിനിയും അറിയേണ്ടതുണ്ട്"....എന്ന ചിന്തയിൽ നിന്നുമായിരിയ്ക്കണം നിന്റെ വിലയിരുത്തലുകൾ  ഉരുത്തിരിയേണ്ടത്.                               ❤‍🔥

ശുഭദിനം❣️

 ഇന്ന് നിനക്കുള്ള ചുറ്റുപാടുകളിൽ നീ സന്തോഷിക്കാൻ പഠിക്കുമ്പോൾ നിന്റെ വിഷമങ്ങളുടെ തോത് വളരെ കുറവായിരിക്കും.       ഇന്ന് നിനക്കുള്ള ചുറ്റുപാടുകളെ ഓർത്ത് നീ നന്ദി പറയാൻ തുടങ്ങുമ്പോൾ അപരനെ കൂടി താങ്ങാനുള്ള കരുത്ത് നിന്റെ ചുമലുകൾക്ക് വന്നു ചേരും.                                    ❤‍🔥       

ശുഭദിനം❣️

 ഒഴുക്കിനൊത്ത് ഒഴുകുവാനെളുപ്പമാണ്.തിരികെ നീന്തിക്കയറാനാണ് പ്രയാസം.    എല്ലാവരെയും പോലെ ജീവിച്ചുമരിയ്ക്കാനെളുപ്പമാണ്. എന്നാൽ നീയായി ജീവിച്ചുകാണിക്കുകയെന്നതാണ് പ്രയാസം.                                     ❤‍🔥  

ശുഭദിനം❣️

 ആരെയും നിസ്സാരരായി കാണരുത്.നിന്നില്ലല്ലെങ്കിൽ മറ്റൊരാളിൽ ഏതെങ്കിലുമൊരു രീതിയിൽ സ്വാധീനം ചെലുത്താൽ കേൾപ്പുള്ളവനാണ് നിന്റെ മുന്നിൽ നിൽക്കുന്നതെന്ന ബോധ്യം എപ്പോഴുമുണ്ടാകണം.     അപ്പോഴവന്റെ തീരുമാനങ്ങളെയും, അഭിപ്രായങ്ങളെയും, പ്രവൃത്തികളെയും അംഗീകരിയ്ക്കാൻ നിനക്കു കഴിയും.                                       ❤‍🔥