The Real Manushi
The Real മാനുഷി ഉയർന്നു കേട്ട zenഹൃദയമിടിപ്പിലെവിടെയോ... വിയർത്തൊലിച്ച കൈവള്ളയിലെപ്പോഴോ... തണുത്തുറഞ്ഞ മൗനം കൊണ്ടവൾ കാത്തിരുന്നു... ഒന്നിനും വേണ്ടിയല്ല..* ഒന്നുമാകാനുമല്ല... പിന്നെയോ അവളെ കാട്ടുവാൻ... അവളാരെന്നു സ്വയമളക്കുവാൻ... ഇന്നലെകളിലെ അവളോടവൾ... ഇന്നുകളിൽ മല്ലിട്ടു.. തോൽവിയുടെ രുചിയും... വിജയത്തിന്റെ കയ്പ്പുമറിഞ്ഞവൾക്കൊക്കെയും നിസ്സാരമായി... ഇന്നവൾ ഒരത്ഭുതമായി... ആശ്ചര്യമായി... നാളെകളെ തേടുന്നു... എന്തിനെന്നല്ലേ....? ഏതിനെന്നല്ലേ...? പുതിയ ചില ഇന്നലെകൾക്കും, ഇന്നുകൾക്കുമായി...!